Thursday, August 5, 2021
Home Gulf Qatar കാസര്‍കോഡ് സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോഡ് സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: കാസര്‍കോട് മേല്‍പറമ്പ് സ്വദേശി ഖത്തറില്‍ മരിച്ചു. കടവത്ത് സ്വദേശി സീ വ്യൂ ഹൗസില്‍ മുഹമ്മദ് ഫാഫിസ് അബ്ദുല്ല(53)യാണ് മരിച്ചത്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദോഹയില്‍ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.

ആയിഷയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അമീന്‍, ആദില, ഹഫ്‌സ, അസ്മ, അയ്യൂബ്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍.

Most Popular