Monday, June 21, 2021
Home Gulf Qatar സന്ദര്‍ശന വിസയില്‍ ഖത്തറിലുള്ള മകന്റെ അടുത്തെത്തിയ കാസര്‍കോഡ് സ്വദേശിനി മരിച്ചു

സന്ദര്‍ശന വിസയില്‍ ഖത്തറിലുള്ള മകന്റെ അടുത്തെത്തിയ കാസര്‍കോഡ് സ്വദേശിനി മരിച്ചു

ദോഹ: സന്ദര്‍ശന വിസയില്‍ ഖത്തറിലെ മകന്റെയടുത്തെത്തിയ കാസര്‍കോട് സ്വദേശിനി മരണപ്പെട്ടു. ഉപ്പള കൈക്കമ്പ ബാപ്പായ്തൊട്ടി ബോംബെ ബസാറിലെ പരേതനായ സയ്യിദ് പീര്‍ സാഹിബിന്റെ ഭാര്യ സൈനബ് (80) ആണ് മരിച്ചത്. ലോക്ക്ഡൗണിന് തൊട്ടുമുമ്പാണ് ഖത്തറിലുള്ള മകന്‍ സയ്യിദ് ഹനീഫിന്റെ അടുത്തെത്തിയത്.

ഞായറാഴ്ച അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതായിരുന്നു. രാത്രിയോടെയാണ് മരണപ്പെട്ടത്. മറ്റുമക്കള്‍: സയ്യിദ് ഫസല്‍ (മംഗളൂരു), സയ്യിദ് സുല്‍ത്താന്‍ അഹ്മദ് (ഉപ്പള), മൈമൂന, നഈമ.

Most Popular