Monday, June 21, 2021
Home Gulf Qatar 'വെടിക്കെട്ടും' സമ്മാനങ്ങളുമായി കത്താറയില്‍ ഈദ് ആഘോഷം

‘വെടിക്കെട്ടും’ സമ്മാനങ്ങളുമായി കത്താറയില്‍ ഈദ് ആഘോഷം

ദോഹ: കത്താറയില്‍ ഇക്കുറിയും ഈദാഘോഷത്തിന് വെടിക്കെട്ടും പെരുന്നാള്‍ സമ്മാനങ്ങളുമൊക്കെയുണ്ടാവും. പക്ഷേ എല്ലാം വെര്‍ച്വല്‍ ആയിരിക്കുമെന്നു മാത്രം. വീട്ടിലിരിക്കുക, ഈദ് സമ്മാനം നിങ്ങള്‍ക്കെത്തും എന്ന സന്ദേശത്തോട് കൂടിയാണ് ഇത്തവണ കത്താറയുടെ ഈദാഘോഷം. കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി പെരുന്നാള്‍ ആഘോഷം വീടിലൊതുക്കാന്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഇത്.

വൈകീട്ട് 4 മണിക്കാണ് ആഘോഷം ആരംഭിക്കുക. നാല് മുതല്‍ 6 മണിവരെ ഓണ്‍ലൈന്‍ നറുക്കെടുപ്പ് നടക്കും. ഒരു മണിക്കൂറിന് ശേഷം കത്താറ ഈദിയ പരിപാടി നടക്കും. എട്ട് മണിക്കാണ് വെര്‍ച്വല്‍ വെടിക്കെട്ട്. വീണ്ടും ഒരു മണിക്കൂര്‍ നേരം ഈദിയ്യ നടക്കും.

Katara to celebrate Eid Al Fitr with virtual fireworks and online raffles


 

Most Popular