Sunday, June 20, 2021
Home Gulf Qatar കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കത്താറ പായ്ക്കപ്പല്‍ മേള സമാപിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കത്താറ പായ്ക്കപ്പല്‍ മേള സമാപിച്ചു

ദോഹ: കത്താറയില്‍ പത്താമത് പരമ്പരാഗത പായ്ക്കപ്പല്‍ മേള സമാപിച്ചു. എല്ലാ വിധ കോവിഡ് മുന്‍കരുതലുകളും പാലിച്ചുകൊണ്ടാണ് കത്താറ എസ്പ്ലനേഡില്‍ അഞ്ച് ദിവസം നീണ്ട മേള നടന്നത്.

ഖത്തറിന് പുറമേ കുവൈത്ത്, ഒമാന്‍, ഇറാഖ്, താന്‍സാനിയ, ഇന്ത്യ എന്നീ രാജ്യങ്ങളും മല്‍സരങ്ങളിലും പ്രദര്‍ശനങ്ങളിലും പങ്കാളികളായി. മന്ത്രിമാര്‍, അംബാസഡര്‍മാര്‍, മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ മേള സന്ദര്‍ശിക്കാനെത്തിയിരുന്നു. കോവിഡ് സാഹചര്യമാണെങ്കിലും വാരാന്ത്യത്തില്‍ കാഴ്ച്ചക്കാരായും നിരവധി പേരെത്തിയിരുന്നു.

സമുദ്രത്തിലെ മല്‍സരങ്ങള്‍ക്കും പ്രദര്‍ശനത്തിനും പുറമേ പാരമ്പര്യവും പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വര്‍ക്ക്‌ഷോപ്പുകളും മേളയുടെ ഭാഗമായി നടന്നു.
Katara Traditional Dhow Festival concludes, marks 10 years of Qatar’s maritime culture and heritage show

Most Popular