Sunday, June 20, 2021
Home Gulf Qatar കവളപ്പാറയിലെ സ്‌നേഹ വീടുകള്‍ ഇന്ന് കൈമാറും; സ്ഥലം നല്‍കിയത് ഖത്തര്‍ വ്യവസായി

കവളപ്പാറയിലെ സ്‌നേഹ വീടുകള്‍ ഇന്ന് കൈമാറും; സ്ഥലം നല്‍കിയത് ഖത്തര്‍ വ്യവസായി

ദോഹ: മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയദുരന്തത്തിനിരയായവര്‍ക്ക് നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനം ഇന്ന്. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച സ്‌നേഹ ഗ്രാമം പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച 15 വീടുകളുടെ താക്കോല്‍ദാനം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലും പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും ചേര്‍ന്ന് നിര്‍വഹിക്കും.

ഖത്തര്‍ വ്യവസായിയും നെക്‌സസ് ഗ്രൂപ്പ് ചെയര്‍മാനുമായ അഹമദ് ഇഖ്ബാല്‍ കുനിയില്‍ സൗജന്യമായി നല്‍കിയ ഒന്നര ഏക്കര്‍ സ്ഥലത്താണ് ജ്യോതി ലാബ് ലിമിറ്റഡ് ചെയര്‍മാന്‍ എംപി രാമചന്ദ്രന്റെ സഹായത്തോടെ വീടുകള്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ 59 പേര്‍ മരണ മടയുകയും നിരവധി വീടുകള്‍ നാമാവശേഷമാവുകയും ചെയ്ത കവളപ്പാറയിലേ പ്രദേശ വാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ‘സ്‌നേഹ ഗ്രാമം’ പദ്ധതി.

Most Popular