Sunday, September 26, 2021
Home Gulf Qatar കേരള ബിസിനസ് ഫോറം ചാര്‍ട്ടര്‍ ചെയ്ത ആദ്യവിമാനം ഖത്തറില്‍ നിന്ന് പുറപ്പെട്ടു(വീഡിയോ)

കേരള ബിസിനസ് ഫോറം ചാര്‍ട്ടര്‍ ചെയ്ത ആദ്യവിമാനം ഖത്തറില്‍ നിന്ന് പുറപ്പെട്ടു(വീഡിയോ)

ദോഹ: കേരള ബിസിനസ് ഫോറം(കെബിഎഫ്) ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം ഇന്ന് ഉച്ചയ്ക്ക് 2.30 മണിയോടെ പുറപ്പെട്ടു. കൊച്ചിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ 175 യാത്രക്കാരാണുള്ളത്. രാവിലെ 10.55 നു പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം, ഫേസ് ഷീല്‍ഡ് തുടങ്ങിയവ സഫാരി മാള്‍ സൗജന്യമായി നല്‍കി. ഭാവിയിലും ഇത്തരം സംരഭങ്ങള്‍ക്ക് ആവശ്യമായി പിന്തുണ നല്‍കുമെന്ന് സഫാരി മാള്‍ എംഡി അബൂബക്കര്‍ മടപ്പാട്ട് ഗള്‍ഫ് മലയാളിയോട് പറഞ്ഞു.

കെബിഎഫ് പ്രസിഡന്റ് കെ ആര്‍ ജയരാജ്, സെക്രട്ടറി ഷഹീന്‍ മുഹമ്മദ് ഷാഫി, ട്രഷറര്‍ സാബിത്ത് ഷഹീര്‍, ജോയന്റ്‌ സെക്രട്ടറി ഫാസില്‍ ഹമീദ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്ല തെരുവത്ത്, മാജിക് ടൂര്‍സ് ട്രാവല്‍സ് എംഡി അജി കുര്യാക്കോസ്, കെബിഎഫ് അംഗങ്ങളായ ഷിഹാബ് ശരീഫ്, ഷിംന എന്നിവര്‍ ചാര്‍ട്ടര്‍ വിമാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഖത്തറില്‍ നിന്ന് ആദ്യം പ്രഖ്യാപിച്ചത് കെബിഎഫ് ചാര്‍ട്ടര്‍ വിമാനം ആയിരുന്നെങ്കിലും സര്‍ക്കാര്‍ തലത്തിലും മറ്റുമുള്ള സാങ്കേതിക തടസ്സങ്ങള്‍ മൂലം വൈകുകയായിരുന്നു.

kbf chartered flight departed form doha to kochi


 

Most Popular