Saturday, May 15, 2021
Home Newsfeed ഖത്തറില്‍ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി ക്യാമ്പയിന്‍ ആരംഭിച്ചു

ഖത്തറില്‍ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി ക്യാമ്പയിന്‍ ആരംഭിച്ചു

ദോഹ: ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് (മാര്‍ച്ച് 3 )രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി #KeepQatarClean ക്യാമ്പയിന്‍ ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ഖലിഫ അല്‍ താനി ഉദ്ഘാടനം ചെയ്തു. 2022ലെ ലോകകപ്പിന് ആതിഥേയത്വം രാജ്യം വഹിക്കുന്നതിനായി 20 മാസം ശേഷിക്കെയാണ് ഈ ദൗത്യത്തിലൂടെ ഖത്തറിലെ ചരിത്രഗ്രാമങ്ങള്‍ കണ്ടെത്താനും വൃത്തിയാക്കാനുമായി താമസക്കാരെയും പൗരന്മാരെയും ക്ഷണിക്കുന്നത്. ഖത്തറിലെ പുരാവസ്തു സൈറ്റുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍ പങ്കുവെക്കുമെന്ന് ഷെയ്ഖ മായാസ്സ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.

സിക്രീത്തില്‍ പ്ലാസ്റ്റിക് കവറുമായി പൊരുതുന്ന ഒരു അറേബ്യന്‍ ഒറിക്സിന്റെ 38 സെക്കന്‍ഡ് വീഡിയോ ക്ലിപ്പും ട്വീറ്റിനൊപ്പം ചെയര്‍പെഴ്‌സണ്‍ പങ്കുവെച്ചു. ‘അറേബ്യന്‍ ഒറിക്‌സ് ഖത്തറിന്റെ ദേശീയ മൃഗമാണ്. കാലങ്ങളായി വംശനാശഭീക്ഷണി നേരിടുന്ന അറേബ്യന്‍ ഒറിക്‌സിനെ സംരക്ഷിക്കുന്നതില്‍ ഖത്തര്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ പ്ലാസ്റ്റിക് ഉപഭോഗം എങ്ങനെ ബാധിക്കുന്നുവെന്ന് സിക്രീത്തില്‍ കണ്ടെതാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

 

Most Popular