Wednesday, August 4, 2021
Home Newsfeed കേരള ബിസിനസ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള ബിസിനസ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ: ഖത്തറിലെ മലയാളി ബിസിനസ് കൂട്ടായ്മയായ കേരള ബിസിനസ് ഫോറം(കെബിഎഫ്) 2021-2023 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി എ ഷാനവാസ് ബാവയാണ് പുതിയ പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി നിഹാദ് മുഹമ്മദലിയെ തിരഞ്ഞെടുത്തു. രാമകൃഷ്ണന്‍(വൈസ് പ്രസിഡന്റ്), കിമി അലക്‌സാണ്ടര്‍, നിഷാം ഇസ്മാഈല്‍(ജോയിന്റ് സെക്രട്ടറിമാര്‍), ഗിരീഷ് പിള്ള(ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ജനറല്‍ബോഡി യോഗത്തില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കെ ആര്‍ ജയരാജ് അധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഹീന്‍ മുഹമ്മദ് ഷാഫി പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ ഫാസില്‍ ഹമീദ് സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു. അഡൈ്വസറി ചെയര്‍മാന്‍ അബ്ദുല്ല തെരുവത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Most Popular