Tuesday, August 3, 2021
Home Gulf Qatar കേരളത്തില്‍ ഇന്ന് 1420 പേര്‍ക്ക് കോവിഡ്; 1715 പേര്‍ രോഗമുക്തരായി, നാല് മരണം

കേരളത്തില്‍ ഇന്ന് 1420 പേര്‍ക്ക് കോവിഡ്; 1715 പേര്‍ രോഗമുക്തരായി, നാല് മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1715 പേര്‍ കൂടി രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 1216 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. 92 പേരുടെ ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് നാല് പേരുടെ കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്.
കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം- 485, കോഴിക്കോട്- 173, ആലപ്പുഴ- 169, മലപ്പുറം- 114, എറണാകുളം- 101, കാസര്‍കോട്- 71, തൃശൂര്‍- 64, ഇടുക്കി- 41, പത്തനംതിട്ട- 38, കോട്ടയം- 15, വയനാട്- 10 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച കോവിഡ് കേസുകള്‍.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 435 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 33 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 777 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Most Popular