Sunday, July 25, 2021
Home Gulf Qatar എയര്‍ ബബിള്‍ കരാര്‍ പ്രകാരം കേരളത്തില്‍ നിന്ന് ഖത്തറിലെത്തിയ ആദ്യ വിമാനത്തില്‍ 103 യാത്രക്കാര്‍

എയര്‍ ബബിള്‍ കരാര്‍ പ്രകാരം കേരളത്തില്‍ നിന്ന് ഖത്തറിലെത്തിയ ആദ്യ വിമാനത്തില്‍ 103 യാത്രക്കാര്‍

ദോഹ: ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള ആദ്യ വിമാന ഇന്ന് ഖത്തറിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ 103 യാത്രക്കാരാണ് ദോഹയിലെത്തിയത്.

കെഎംസിസി പാസഞ്ചേഴ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 23 പേരും ഈ വിമാനത്തിലുണ്ടായിരുന്നു. എമിഗ്രേഷന്‍ കൗണ്ടറില്‍ ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞതുകാരണം ഉണ്ടായ തടസ്സങ്ങളും മറ്റും നീക്കുന്നതിലും മറ്റും കെഎംസിസി പ്രവര്‍ത്തകര്‍ സഹായം നല്‍കി.

ഈ ഫ്ളൈറ്റില്‍ യാത്രചെയ്ത പാസഞ്ചേഴ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 23 യാത്രക്കാര്‍ക്കും ഗ്രൂപ്പ് ടിക്കറ്റായിരുന്നു നല്‍കിയിരുന്നത്. ഇതിനുപുറമെ, യാത്രയ്ക്ക് തടസ്സങ്ങളില്ലാതിരിക്കാന്‍ ഇവര്‍ക്കുവേണ്ടിയുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിരക്ക് ഇളവില്‍ ലഭ്യമാക്കുന്നതിന് ഇടപെട്ടതായും കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

ഈ മാസം ആദ്യം ഖത്തറിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഖത്തറില്‍ നിന്നുള്ള വിലക്ക് കാരണം അത് സാധ്യമായില്ല. തുടര്‍ന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്ത ഏതാനും പേര്‍ വന്ദേഭാരത് വിമാനത്തില്‍ ഖത്തറിലെത്തിയിരുന്നു.

Most Popular