Thursday, September 16, 2021
Home Gulf Qatar ഇറാന്‍ ആണവ ശാസ്ത്രജ്ഞന്റെ കൊല മനുഷ്യാവകാശ ലംഘനമെന്ന് ഖത്തര്‍

ഇറാന്‍ ആണവ ശാസ്ത്രജ്ഞന്റെ കൊല മനുഷ്യാവകാശ ലംഘനമെന്ന് ഖത്തര്‍

ദോഹ: ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി ഇറാന്‍ വിദേശ കാര്യ മന്ത്രി ജവാദ് സരീഫുമായി ടെലഫോണ്‍ സംഭാഷണം നടത്തി. ഇറാന്‍ ആണവ ശാസ്ത്രജ്ഞനും ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഗവേഷണ വിഭാഗം മേധാവിയുമായ മുഹ്‌സിന്‍ ഫക്രിസാദയുടെ കൊലപാതകത്തെ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി ശക്തമായി അപലപിച്ചു. അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തിയത് വ്യക്തമായ മനുഷ്യാവകാശ ലംഘനമാണെന്ന് ആല്‍ഥാനി പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ചര്‍ച്ചയുടെ പാതയിലേക്ക് മടങ്ങുന്നതിനും മേഖലയും അന്താരാഷ്ട്ര സമൂഹവും വഴിതേടുമ്പോള്‍
തീയിലേക്ക് കൂടുതല്‍ എണ്ണ പകരാനേ ഇത്തരം നടപടികള്‍ ഉപകരിക്കൂ. ആത്മ സംയമനം പാലിക്കണമെന്നും പ്രശ്പരിഹാരത്തിന് കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാവണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.

Most Popular