Monday, July 26, 2021
Home Gulf Qatar ഖത്തറില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിതേടി ബന്ധുക്കള്‍; മൃതദേഹം വിട്ടുനല്‍കാതിരിക്കാന്‍ കമ്പനി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന്...

ഖത്തറില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിതേടി ബന്ധുക്കള്‍; മൃതദേഹം വിട്ടുനല്‍കാതിരിക്കാന്‍ കമ്പനി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപണം

ദോഹ: ഖത്തറില്‍ മരിച്ച കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരും ഖത്തര്‍ സര്‍ക്കാരും ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ. തൊഴിലുടമ മൃതദേഹം ഖത്തറില്‍ തന്നെ അടക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും കുടുംബം ആരോപിക്കുന്നു.

ജൂലൈ 30ന് മരിച്ച കന്യാകുമാരി അടക്കാക്കുഴി ഗ്രാമത്തിലെ വി രാജു(59)വിന്റെ ബന്ധുക്കളാണ് ഉന്നത അധികാരികളെ സമീപിച്ചത്. ലെറ്റര്‍ഹെഡ്ഡും സീലുമില്ലാത്ത ഒരു കത്തില്‍ ഒപ്പുവയ്ക്കാന്‍ കമ്പനി നിര്‍ബന്ധിക്കുകയാണ്. അവരുടെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ മരണാനന്തര ആനുകൂല്യങ്ങള്‍ വിട്ടുനല്‍കൂ എന്നാണ് പറയുന്നത്- മകള്‍ രേഷ്മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

1993 സപ്തംബര്‍ മുതല്‍ ഖത്തറിലെ ഒരു കാറ്ററിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിയിരുന്നു രാജു. 2019 ജനുവരിയിലാണ് രാജു അവസാനമായി നാട്ടില്‍ വന്നത്. ജൂണ്‍ 11ന് കുടുംബത്തെ വിളിച്ച അദ്ദേഹം തനിക്ക് സുഖമില്ലെന്നും ആശുപത്രിയിലേക്കു കൊണ്ടുപോവുകയാണെന്നും പറഞ്ഞിരുന്നു. ഹസം മെബൈരീക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യും മുമ്പ് കുടുംബവുമായുള്ള അവസാന സംഭാഷണം അതായിരുന്നു. കിഡ്‌നി തകരാറിനെ തുടര്‍ന്ന് ഡയാലിസിസ് ചെയ്യുകയാണെന്നാണ് അറിയിച്ചത്. ജൂലൈ 30ന് രാജു മരിച്ചതായി കുടുംബത്തെ അറിയിക്കുകയായിരുന്നു.

മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനും മരണാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കുടുംബത്തെ സഹായിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ പി ജസ്റ്റന്‍ ആന്റണ്‍ പറഞ്ഞു. വിഷയം ഖത്തര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും എംബസി മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Most Popular