Friday, July 23, 2021
Home Gulf Qatar ക്യു.കെ.ഐ.സി വനിതാ വിഭാഗം മേഖലാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു

ക്യു.കെ.ഐ.സി വനിതാ വിഭാഗം മേഖലാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു

ദോഹ:’നിര്‍ഭയജീവിതം സുരക്ഷിത സമൂഹം” എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ് ലാമിക്ഓര്‍ഗനൈസേഷന്‍ ഏപ്രില്‍ 1 മുതല്‍ 4 വരെ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സിന്റെഭാഗമായി ഫെബ്രു: 19 വെള്ളി രാത്രി 8 മണിക്ക് നടക്കുന്ന ഖത്തര്‍പ്രവാസി സംഗമത്തില്‍ വനിതകളുടെസാന്നിദ്ധ്യം ഉറപ്പുവരുത്താന്‍ ആവശ്യമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായിഖത്തര്‍ കേരളാ ഇസ്ലാഹി സെന്റര്‍ വനിതാ വിഭാഗം മേഖലാതല കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ചു.

മഹാമാരി കൊണ്ടുണ്ടായ പരീക്ഷണവും സാമൂഹിക സാമ്പത്തിക പ്രതിസന്ധികള്‍ കൊണ്ടും ശാരീരികമായും മാനസികവുമായ വിവിധതരം പ്രയാസങ്ങളിലും ഭയപ്പാടുകളിലും ആശങ്കകളിലുംകഴിഞ്ഞുകൂടുന്ന പ്രവാസി സമൂഹത്തിന് സമാധാനത്തിന്റെയും നിര്‍ഭയത്വത്തിന്റെയും വെളിച്ചമേകാന്‍ വരുന്ന ഖത്തര്‍ പ്രവാസി സംഗമം സഹായകമാകുമെന്ന് കണ്‍വെന്‍ഷന്‍അഭിപ്രായപ്പെട്ടു.

നാലുമേഖലകളിലായി നടന്ന കണ്‍വെന്‍ഷനില്‍ വനിതാ വിഭാഗം സാരഥികളായ നാസ്വിറ സ്വലാഹിയ്യ, KTറംല ടീച്ചര്‍, ശരീഫ ടീച്ചര്‍, ഫാത്വിമ TV, ജുബൈരിയ ടീച്ചര്‍ ക്യു.കെ.ഐ.സി ഭാരവാഹികളായ KT ഫൈസല്‍ സലഫി, സ്വലാഹുദ്ദീന്‍ സ്വലാഹി, മുഹമ്മദലി മൂടാടി, അബദുല്‍ ഹക്കീം പിലാത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഖത്തര്‍പ്രവാസി സംഗമം. രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക.

http://conference.wisdomislam.org/registration_home?event=Qatar_pravasi_meet

Most Popular