Tuesday, May 11, 2021
Home Gulf Qatar ഖത്തറില്‍ ചികില്‍സയിലായിരുന്ന കെഎംസിസി പ്രാദേശിക നേതാവ് നിര്യാതനായി

ഖത്തറില്‍ ചികില്‍സയിലായിരുന്ന കെഎംസിസി പ്രാദേശിക നേതാവ് നിര്യാതനായി

ദോഹ: ഖത്തര്‍ കെഎംസിസി ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കാസര്‍കോഡ് ജില്ലയിലെ കൈതക്കാട് സ്വദേശി എം കെ ഫാറൂഖ്(57 ) ദോഹയില്‍ നിര്യാതനായി. ആഴ്ച്ചകളായി ദോഹ ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഖത്തര്‍ കൈതക്കാട് മഹല്ല് ജമാഅത്ത് ട്രഷറര്‍, കാസര്‍കോഡ് ജില്ലാ എസ്‌കെഎസ്എസ്എഫ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

കൈതക്കാട് മഹല്ലിലെ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: റസിയ കൈതക്കാട്. മക്കള്‍ റാസിഖ്(ഖത്തര്‍), ഫര്‍ഹാന്‍, ഫായിസ. മരുമക്കള്‍: സല്‍മ, റാഷിദ്(സൗദി). സഹോദരങ്ങള്‍: എം കെ ഷിഹാബ്(ഖത്തര്‍), സിദ്ദീഖ്, റഹീം, ഉസ്മാന്‍, സല്‍മത്ത്, മുഹമ്മദ് അലി, സൗദ, റഹ്മത്ത്. ഖബറടക്കം ദോഹയില്‍ നടക്കും.

Most Popular