Friday, September 17, 2021
Home Newsfeed യാത്രക്കാരുടെ കോവിഡ് ടെസ്റ്റ് നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണം: കെഎംസിസി

യാത്രക്കാരുടെ കോവിഡ് ടെസ്റ്റ് നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണം: കെഎംസിസി

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ പിസിആര്‍ ടെസ്റ്റ് ഒഴിവാക്കാന്‍ എംബസി അടിയന്തിരമായി ഇടപെടണമെന്ന് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയില്‍ ഇപ്പൊള്‍ കുറഞ്ഞത് 400 റിയാല്‍ ആണ് പിസിആര്‍ ടെസ്റ്റിന്റെ ചെലവ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം ആണ് ഇത്

അതോടൊപ്പം വാക്‌സിന്‍ എടുത്തവരെ കോവിഡ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ട ഇടപെടല്‍ നടത്തണം. ഇക്കാര്യത്തില്‍ അനാവശ്യ കടുംപിടിത്തം കാണിക്കുന്ന വിമാനക്കമ്പനികളോടും മറ്റു ബന്ധപ്പെട്ട അധികൃതരോടും ഉടനെ ബന്ധപ്പെടും. വേനലവധി അടുത്ത സാഹചര്യത്തില്‍ യാത്രക്കാരുടെ പ്രശ്‌നപരിഹാരത്തിന് അടിയന്തര ഇടപെടല്‍ വേണമെന്നും കെഎംസിസി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Most Popular