Saturday, September 25, 2021
Home Gulf Qatar മലപ്പുറം സ്വദേശി ദോഹയില്‍ നിര്യാതനായി

മലപ്പുറം സ്വദേശി ദോഹയില്‍ നിര്യാതനായി

ദോഹ: പൊന്നാനി പെരുമ്പടപ്പ് കോടത്തൂര്‍ സ്വദേശി വലിയകത്ത് കൊണ്ടോട്ടില്‍ മൊയ്തു(70) ദോഹയില്‍ നിര്യാതനായി. ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം.

മൂന്നു പതിറ്റാണ്ടിലേറെയായി ഖത്തറിലുള്ള ഇദ്ദേഹം ദോഹയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പിആര്‍ഒ ആയി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ലൈല. മക്കള്‍ : ലെമിന, ലിദുന, കലാം.
മൃതദേഹം ഖത്തറില്‍ തന്നെ അടക്കം ചെയ്യും.

Most Popular