Saturday, June 19, 2021
Home Gulf Qatar കൊണ്ടോട്ടി മണ്ഡലം യുഡിഎഫ് ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍

കൊണ്ടോട്ടി മണ്ഡലം യുഡിഎഫ് ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍

ദോഹ: നിയമസഭാ, മലപ്പുറം പാര്‍ലമെന്റ് യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വെള്ളി ഖത്തര്‍ സമയം ഉച്ചക്ക് 2 മണിക്ക് ഖത്തര്‍ കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ യു ഡി എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.

കൊണ്ടോട്ടി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി വി ഇബ്രാഹീം, മലപ്പുറം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എം പി അബ്ദുസ്സമദ് സമദാനി, മലപ്പുറം ഡി സി സി പ്രസിഡന്റ് ആര്യാടന്‍ ഷൗക്കത്ത്, ഖഞ്ഞര്‍ കെ എം സി സി സംസ്ഥാന ജില്ലാ നേതാക്കളും, ഖത്തര്‍ ഇന്‍കാസ് പ്രതിനിധികളും പങ്കെടുക്കും, കൊണ്ടോട്ടി മണ്ഡലത്തിലെ എല്ലാ യു ഡി എഫ് പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് മണ്ഡലം കമ്മറ്റി അറിയിച്ചു.

 

Most Popular