ദോഹ: കോഴിക്കോട് സ്വദേശി ഖത്തറിലെ ഹമദ് ആശുപത്രിയില്‍ അസുഖം മൂലം മരിച്ചു. കല്ലായി മനാരി റോഡ് കാപര് ഇന്‍ അപാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഫൗസിയ അഷ്റഫ്(57) ആണ് മരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞി ചികില്‍സയിലായിരുന്നു. 2013 മുതല്‍ ഖത്തറിലുണ്ട്. ഭര്‍ത്താവ്: അഷ്റഫ്(ഖത്തര്‍).
മകന് തനാസ് ഖത്തറിലെ ഇബ്നു സീന എന്ന കമ്പനിയില്‍ മെഡിക്കല്‍ റെപ് ആണ്. മകള്‍ ഷാസിയയും മകളുടെ ഭര്‍ത്താവ് സഫ്വാനും ഖത്തറിലുണ്ട്. മരുമകള്‍: റിദ. മൃതദേഹം ഇന്ന് വൈകീട്ട് ഖത്തറില്‍ അടക്കം ചെയ്യും. മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് അസര്‍ നിസ്കാരത്തിന് അബൂഹമൂറിലെ മസ്ജിദില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.