Wednesday, June 23, 2021
Home Gulf Qatar ഖത്തറില്‍ മലയാളി യുവാവ് മരിച്ചു; അന്ത്യം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്കു പോകവേ

ഖത്തറില്‍ മലയാളി യുവാവ് മരിച്ചു; അന്ത്യം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്കു പോകവേ

ദോഹ: കോഴിക്കോട് കടലുണ്ടി സ്വദേശി ദോഹയില്‍ നിര്യാതനായി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുന്‍ പ്രസിഡണ്ട് കടലുണ്ടി ടി എം കുഞ്ഞി മുഹമ്മദിന്റെയും സൈബുന്നീസയുടെയും മകന്‍ ഷബീര്‍(38) ആണ് മരിച്ചത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലായിരുന്നു അന്ത്യം. ഖത്തറില്‍ ജനിച്ച് വളര്‍ന്ന ഷബീര്‍ എംഇഎസ് ഇന്ത്യന്‍ സ്‌ക്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയാണ്. മലേഷ്യയില്‍ നിന്ന് എഞ്ചിനിയറിങ് പഠനം കഴിഞ്ഞ ശേഷം ഖത്തറില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വരികയായിരുന്നു. നിലവില്‍ പ്രെവറ്റായി അധ്യാപനം നടത്തി വരികയായിരുന്നു.

ഭാര്യ: നിമിയ. മകള്‍: ഫാത്തിമ്. ഷമീം, ലബീബ് എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം നടപടിക്രമം പൂര്‍ത്തിയാക്കിയ ശേഷം ഖത്തറില്‍ നടക്കും.
ALSO WATCH

Most Popular