Sunday, June 20, 2021
Home Newsfeed ഖത്തറില്‍ മറ്റൊരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു

ഖത്തറില്‍ മറ്റൊരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: കോഴിക്കോട് സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു. നരിപ്പറ്റ മുള്ളമ്പത്ത് പള്ള്യാറയിലെ കെ കെ അശോകന്‍ (59) ആണ് മരിച്ചത്. ഖലീഫത്ത് ജദീദില്‍ ടൈലറിംഗ് സ്ഥാപനം നടത്തുകയായിരുന്നു. 35 വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയാണ്.

ഭാര്യ മിനി, വൈഷ്ണ,വിഷ്ണു എന്നിവര്‍ മക്കളും അഭിലാഷ് മരുമകനുമാണ്. പരേതനായ ചന്ദ്രന്‍, യശോദ, നാണു, ദേവി, സുലോചന, പ്രസാദ് എന്നിവര്‍ സഹോദരങ്ങളാണ്.

കോഴിക്കോട് നാദാപുരം സ്വദേശിയയായ ലിമോസിന്‍ ഡ്രൈവറും ഇന്ന് ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
ALSO WATCH

 

Most Popular