Wednesday, June 23, 2021
Home Newsfeed ദോഹയില്‍ കുഴഞ്ഞുവീണ കോഴിക്കോട് സ്വദേശി നിര്യാതനായി

ദോഹയില്‍ കുഴഞ്ഞുവീണ കോഴിക്കോട് സ്വദേശി നിര്യാതനായി

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശി ദോഹയില്‍ നിര്യാതനായി. പള്ളിത്താഴ അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ സലാം (49) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം രണ്ടിനാണ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഖത്തറിലെ ഫാമിലി കമ്പ്യൂട്ടര്‍ എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരുമായി വുഖൈറയിലെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഭാര്യ: സീനത്ത്. മക്കള്‍: മുഹമ്മദ് സജ്ജാദ്, മുഹമ്മദ് ജാസിം, ആയിഷ.സഹോദരന്‍: അബ്ദുല്‍ ഹമീദ് ദോഹയിലുണ്ട്. അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലനകമ്മറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Most Popular