Saturday, July 24, 2021
Home Newsfeed ഖത്തറില്‍ കോഴിക്കോട് സ്വദേശി സ്‌ട്രോക്ക് ബാധിച്ച് മരിച്ചു

ഖത്തറില്‍ കോഴിക്കോട് സ്വദേശി സ്‌ട്രോക്ക് ബാധിച്ച് മരിച്ചു

ദോഹ: ഖത്തറില്‍ കോഴിക്കോട് സ്വദേശി സ്‌ട്രോക്ക് ബാധിച്ചുമരിച്ചു. കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ വെള്ളൂക്കരയിലെ വരിക്കേരി ഫായിസ് (25) ആണ് മരിച്ചത്. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു.

ഖത്തറിലെ ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഫായിസ് രണ്ട് വര്‍ഷംമുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചു പോയത്. നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെയാണ് അസുഖബാധിതനായത്.

പിതാവ്: അബ്ദുല്ല. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: മുഹമ്മദ്, ഫൈസില, ഫൈസല്‍, ഫാരിസ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Most Popular