Wednesday, August 4, 2021
Home Newsfeed വടകര സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു

വടകര സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു

ദോഹ: കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിക്കുളങ്ങരയില്‍ താമസിക്കുന്ന കരുവാന്റവിട മുനീര്‍(47) ആണ് മരിച്ചത്. ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. പതിനഞ്ചു വര്‍ഷത്തിലധികമായി ദോഹയിലുണ്ട്. റെസ്റ്റോറന്റില്‍ പാചക ജോലികള്‍ ചെയ്തുവരികയായിരുന്നു.

സബൂറായാണ് ഭാര്യ. മുഹമ്മദ് റിസ്വാന്‍, റിസ ഫാത്തിമ മക്കളാണ്. സഹോദരങ്ങള്‍: ഷാഹിദ, സക്കീര്‍, സവാഹിര്‍. മൃതദേഹം നാളെ വൈകീട്ടോടെ നാട്ടിലേക്കയക്കുമെന്ന് അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.

 

Most Popular