Thursday, September 23, 2021
Home News Kerala 'എ പി അബൂബക്കര്‍ മുസ്ല്യാരുടെ ആളുകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടെങ്കില്‍ അറിയിക്കണം'; ഖത്തറിലേക്കുള്ള ഫോണ്‍വിളിയെക്കുറിച്ച് വിശദീകരണവുമായി...

‘എ പി അബൂബക്കര്‍ മുസ്ല്യാരുടെ ആളുകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടെങ്കില്‍ അറിയിക്കണം’; ഖത്തറിലേക്കുള്ള ഫോണ്‍വിളിയെക്കുറിച്ച് വിശദീകരണവുമായി ജലീല്‍

കോഴിക്കോട്: ഖത്തറിലെ ടാക്സി ഡ്രൈവറുമായി ടെലിഫോണില്‍ സംസാരിച്ച വിഷയത്തില്‍ പരോക്ഷ വിശദീകരണവുമായി മന്ത്രി കെ ടി ജലീല്‍. ഖത്തറില്‍നിന്ന് എ പി അബൂബക്കര്‍ മുസ്ല്യാരുടെ ആളുകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ അറിയിക്കണമെന്ന് ശ്രീജിത്ത് എന്ന ടാക്സി ഡ്രൈവറുമായി മന്ത്രി ജലീല്‍ സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

 

നല്ല കാര്യങ്ങള്‍ ചെയ്യുന്ന എല്ലാവരേയും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിനന്ദിക്കാറുണ്ടെന്നും പ്രയാസമനുഭവിക്കുന്നവരെ വിളിച്ച് സാന്ത്വനിപ്പിക്കാറുണ്ടെന്നും ജലീല്‍ പറഞ്ഞു. മറ്റുള്ളവരുമായുള്ള അടുപ്പവും ബന്ധവും പ്രയോജനപ്പെടുത്തി കഴിയുന്ന സഹായങ്ങള്‍ കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാവര്‍ക്കും ചെയ്ത് കൊടുക്കാറുമുണ്ടെന്നും ജലീല്‍ പറഞ്ഞു. ശ്രീജിത്ത് എന്നയാള്‍ ഖത്തറില്‍ നടത്തിയ സേവനങ്ങള്‍ ഫേസ്ബുക്കിലൂടെ അറിഞ്ഞാണ് ജലീല്‍ വിളിച്ചതെന്നാണ് ഓഡിയോ സംഭാഷണത്തില്‍ നിന്ന് മനസ്സിലാവുന്നത്. ആ സംഭാഷണത്തിനിടയിലാണ് എ പി അബൂബക്കര്‍ മുസ്ല്യാരുടെ ആളുകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടെങ്കില്‍ അറിയിക്കണമെന്നും നാട്ടില്‍ നിന്നുള്ള കുറച്ചുപേരെ അതില്‍ കയറ്റാനാണെന്നും ജലീല്‍ പറയുന്നത്. ഈ ഫോണ്‍ സംഭാഷണം രാഷ്ട്രീയ എതിരാളികള്‍ ഏറ്റെടുത്ത് വിവാദമാക്കുകയായിരുന്നു.

”നാട്ടിലും മറുനാട്ടിലും സേവനം ചെയ്യുന്നത് തങ്ങള്‍മാത്രമാണെന്ന് കരുതുന്ന പൊട്ടക്കിണറ്റിലെ തവളകളെ കുറിച്ച് എന്തു പറയാന്‍? നൂറു രൂപയുടെ സഹായം ചെയ്ത് അത് പരസ്യപ്പെടുത്താന്‍ ആയിരം രൂപ ചെലവാക്കുന്ന ‘സേവനവ്യാപാരികള്‍’ ആയിരം കൊല്ലം കിണഞ്ഞ് പണിപ്പെട്ടാലും കേരള സര്‍ക്കാരിന്റെ കീര്‍ത്തിക്ക് ഒരു തരിമ്പ് പോലും മങ്ങലേല്‍പ്പിക്കാന്‍ കഴിയില്ലെന്നും” ജലീല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Most Popular