Wednesday, June 23, 2021
Home Gulf Qatar കുഞ്ഞിമോന്‍ ക്ലാരിക്ക് യാത്രയപ്പ് നല്‍കി

കുഞ്ഞിമോന്‍ ക്ലാരിക്ക് യാത്രയപ്പ് നല്‍കി

ദോഹ: ഖത്തര്‍ കെഎംസിസി സംസ്ഥാന ഉപാധ്യക്ഷനും നാല്പത്തിമൂന്ന് വര്‍ഷത്തിലധികമായി ഖത്തര്‍ പ്രവാസിയുമായ കുഞ്ഞുമോന്‍ ക്ലാരിക്ക് കെഎംസിസി സംസ്ഥാന കായിക വിഭാഗം യാത്രയപ്പ് നല്‍കി. ഖത്തറിലെ പ്രവാസത്തിനിടയില്‍ നിരവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച വ്യക്തിത്വമായിരുന്നു കുഞ്ഞുമോന്‍ ക്ലാരി. 1978 ല്‍ തന്റെ പതിനെട്ടാമത്തെ വയസ്സില്‍ ഖത്തറിലെത്തിയ അദ്ദേഹം ആദ്യകാലങ്ങളില്‍ ബന്ധുക്കളുടെ കൂടെ ബിസിനെസ് ആയിരുന്നു. അതിന് ശേഷം ഖത്തറിലെ ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. തുടക്കം മുതല്‍ തന്നെ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിലും കെഎംസിസിയിലും പ്രവര്‍ത്തിച്ചു. കെഎംസിസിയുടെ ആദ്യകാല നേതാക്കന്മാരിലൊരോളായിരുന്ന അദ്ദേഹം താനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ്, അതിനുശേഷം മലപ്പുറം ജില്ലാ കെഎംസിസിയുടെ സെക്രെട്ടറിയായും, വൈസ് പ്രസിഡെണ്ടായും സേവനമനുഷ്ഠിച്ചു. നിലവില്‍ സംസ്ഥാന കെഎംസിസിയുടെ ഉപാധ്യക്ഷനാണദ്ദേഹം. ലളിതമായ ചടങ്ങില്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീര്‍ സാഹിബിന്റെ സാനിധ്യത്തില്‍ കായിക വിഭാഗം വൈസ് ചെയര്‍മാന്‍ താഹിര്‍ പട്ടാര അദ്ദേഹത്തിന് മൊമെന്റോ നല്‍കി ആദരിച്ചു. കായിക വിഭാഗം ചെയര്‍മാന്‍ സിദ്ധീഖ് വാഴക്കാട്, അബ്ദുല്‍ അസീസ് എടച്ചേരി, മൂസ താനൂര്‍, ഫിറോസ് ആനക്കയം, നൗഫല്‍ പുല്ലൂര്‍കര, റസീല്‍ പെരിന്തല്‍മണ്ണ, നിയാസ് അരീക്കോട്, ജലീല്‍ കൊണ്ടോട്ടി, കൂടാതെ സംസ്ഥാന ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.

 

Most Popular