Tuesday, June 22, 2021
Home Newsfeed ഖത്തറിലെ അറിയപ്പെടുന്ന ഗായകന്‍ മുഹമ്മദ് ത്വയ്യിബിന്റെ പിതാവ് നാട്ടില്‍ മരിച്ചു

ഖത്തറിലെ അറിയപ്പെടുന്ന ഗായകന്‍ മുഹമ്മദ് ത്വയ്യിബിന്റെ പിതാവ് നാട്ടില്‍ മരിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ ഗായകനും സംഘാടകനുമായ മുഹമ്മദ് ത്വയ്യിബിന്റെ പിതാവ് കുറ്റിക്കോടന്‍ സഈദ് അലി(90) മൗലവി നാട്ടില്‍ മരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന മൗലവിക്ക് ഖത്തറില്‍ നിരവധി ശിഷ്യഗണങ്ങളും സുഹൃത്തുക്കളുമുണ്ട്. ശാന്തപുരം ഇസ്ലാമിയ കോളജിലടക്കം നിരവധി സ്ഥാപനങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: ഖദീജ. മറ്റു മക്കള്‍: അഷ്‌റഫ് അലി(ഖത്തര്‍), ഖൈറുന്നീസ ബീഗം, ബുഷ്‌റ ബീഗം, ഹമീദ ബീഗം, ത്വാഹിറ ബീഗം, മുംതാസ് ബീഗം.
മരുമക്കള്‍: മുഹമ്മദ് മുസ്തഫ, സെയ്തലവി, സെയ്ദാലി, റഹ്‌മത്തുല്ല, നജീബ്, ഐഷ റോഷ്നി, ഫാത്തിമ ബീഗം ( വളാഞ്ചേരി).

ഖബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് കട്ടുപ്പാറയില്‍.
ALSO WATCH

Most Popular