Tuesday, July 27, 2021
Home Gulf Qatar വിസിറ്റ് വിസയിലെത്തിയ കുവൈത്തിലെ മലയാളി വ്യവസായി ഖത്തറില്‍ നിര്യാതനായി

വിസിറ്റ് വിസയിലെത്തിയ കുവൈത്തിലെ മലയാളി വ്യവസായി ഖത്തറില്‍ നിര്യാതനായി

ദോഹ: നാലു പതിറ്റാണ്ടിലേറെയായി കുവൈത്തില്‍ ബിസിനസ് നടത്തുന്ന കാസര്‍കോഡ് സ്വദേശി ഖത്തറില്‍ നിര്യാതനായി. കോട്ടച്ചേരി റെയില്‍വെ സ്റ്റേഷന് സമീപം പുതിയോട്ട് അമീറുദ്ദീന്‍ ഹാജി (71)യാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഖത്തറിലുള്ള മക്കളെ കാണാന്‍ സന്ദര്‍ശക വിസയില്‍ ഭാര്യയോടൊപ്പെമെത്തി ലോക്ക്ഡൗണില്‍ കുടുങ്ങുകയായിരുന്നു.

മാര്‍ച്ച് ആദ്യവാരത്തിലാണ് ഭാര്യ ആയിഷക്കൊപ്പം ദോഹയില്‍ എത്തിയത്. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കുവൈത്ത് സാധു സംഘത്തിന്റെ വൈസ് പ്രസിഡന്റായും കോട്ടച്ചേരി മുബാറക്ക് ജുമാ മസ്ജിദ് സ്രെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: അബ്ദുല്‍മനാഫ് (ഖത്തര്‍), മനീഷ്(കാനഡ), മിഷാന(കോഴിക്കോട്). മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് ദോഹയില്‍ ഖബറടക്കി.

Most Popular