Monday, April 12, 2021
Home Gulf Qatar സബാഹ് അല്‍ അഹ്‌മദ് ഇടനാഴി ഉദ്ഘാടനം ഇന്ന്; കുവൈത്ത് ഉപപ്രധാന മന്ത്രി ദോഹയിലെത്തി

സബാഹ് അല്‍ അഹ്‌മദ് ഇടനാഴി ഉദ്ഘാടനം ഇന്ന്; കുവൈത്ത് ഉപപ്രധാന മന്ത്രി ദോഹയിലെത്തി

ദോഹ: കുവൈത്ത് ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍സബാഹ് ദോഹയിലെത്തി. ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസിന്റെ ക്ഷണപ്രകാരം സബാഹ് അല്‍ അഹ്‌മദ് ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തിയത്. ഇന്ന് വൈകുന്നേരമാണ് ഖത്തറിലെ സുപ്രധാന റോഡുകളില്‍ ഒന്നായ സബാഹ് അല്‍ അഹ്‌മദ് ഇടനാഴിയുടെ ഔപചാരിക ഉദ്ഘാടനം.

കുവൈത്ത് ഉപപ്രധാന മന്ത്രിയെയും സംഘത്തെയും ദോഹ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഖത്തര്‍ പ്രധാനമന്ത്രി, ഖത്തറിലെ കുവൈത്ത് അംബാസഡര്‍ ഹഫീസ് മുഹമ്മദ് അല്‍ അജ്മി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Most Popular