ദോഹ: ലഹരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവുമായി കേരള സംസ്ഥാനത്ത് രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ലഹരി നിര്‍മ്മാര്‍ജ്ജന സമിതിയുടെ ഖത്തര്‍ സ്റ്റേറ്റ് കമ്മറ്റിയെ സംസ്ഥാന കമ്മിറ്റ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും ലഹരിയുടെ ഉപയോഗം ഗണ്യമായ രീതിയില്‍ വര്‍ദ്ധിച്ച് നമ്മുടെ സാമൂഹ്യ അന്തരീക്ഷവും കുടുംബ അന്തരീക്ഷവും കലുഷിതമാകുന്ന ഈ കാലിക ഘട്ടത്തില്‍ ഏറെ ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ നടത്തുന്ന കൂട്ടായ്മയാണ് L N S അതായത് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി.
ഖത്തര്‍ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികള്‍:- പ്രസിഡണ്ടായി ജാഫര്‍ ജാതിയേരിയെയും ജനറല്‍ സെക്രട്ടറിയായി സിദ്ദീഖ് ചെറുവല്ലൂരിനെയും ഖജാഞ്ചിയായി ടി പി എ സത്താര്‍ തണ്ണീര്ക്കോടിനെയും വൈസ് പ്രസിഡണ്ടുമാരായി ബീരാന് കോയ കോക്കൂര്‍, ഹാശിം അബ്ദുല്ല, സൈനുദ്ധീന്‍ ചങ്ങരം കുളം, അബ്ദുറഹ്മാന് കുട്ടി ആലുവ, സെക്രട്ടറിമാരായി തൗഫീര്‍ അബ്ദു റഹ്മാന് കാസര്‍കോട്, സഹദ് KC വളയം, മന്‍സൂര്‍ VK പള്ളിക്കര, സുഹൈല്‍ തലക്കശേരി എന്നിവരെയും കേരള സംസ്ഥാന കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് കുറുക്കോളി മൊയ്ദീന് പ്രഖ്യാപിച്ചു. ജാഫര്‍ ജാതിയേരി അധ്യക്ഷത വഹിച്ച യോഗം ഖത്തര്‍ ഇന്‍കാസ് പ്രസിഡണ്ട് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി എം കെ കാഞ്ഞിയൂര്‍ പദ്ധതികള്‍ വിശദീകരിച്ചു, ജനറല്‍ സെക്രട്ടറി കുഞ്ഞിക്കോ മാസ്റ്റര്‍, സാമൂഹിക പ്രവര്ത്തകന് അബ്ദുള്‍ റഊഫ് കൊണ്ടോട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഓണ്‍ലൈനായി നടത്തിയ സംഗമത്തില്‍ സിദ്ദീഖ് ചെറുവല്ലൂര്‍ സ്വാഗതവും സത്താര്‍ തണ്ണീര്‍ കോട് നന്ദിയും പറഞ്ഞു.