Tuesday, April 13, 2021
Home Gulf Qatar ഖത്തറില്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ കവാദറിന് തുടക്കമായി; 4,800 ഒഴിവുകളിലേക്ക് നിയമനം

ഖത്തറില്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ കവാദറിന് തുടക്കമായി; 4,800 ഒഴിവുകളിലേക്ക് നിയമനം

ദോഹ: ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള എല്ലാ ജോലി ഒഴിവുകളും പ്രദര്‍ശിപ്പിക്കുന്ന ദേശീയ തൊഴില്‍ പദ്ധതി ‘കവാദറി’ന് തുടക്കമായി. സ്വദേശികള്‍ക്ക് അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലികള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആഗസ്ത് 24 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. സപ്തംബര്‍ മുതല്‍ നിശ്ചിത യോഗ്യത ആവശ്യമായ എല്ലാ തസ്തികകളിലുമായി 4,800 ജോലികള്‍ ലഭ്യമാവും.

സര്‍ക്കാര്‍ പങ്കാളിത്തമുള്ള സ്വകാര്യ മേഖലയില്‍ ഖത്തരികള്‍ക്ക് 60 ശതമാനം ജോലികള്‍ ലഭ്യമാക്കാന്‍ ഈയിടെ തീരുമാനിച്ചിരുന്നു. ചുവപ്പു നാടകളും തടസ്സങ്ങളും ഒഴിവാക്കി ലളിതമായ പ്രക്രിയയിലൂടെ ഖത്തരികളെ വിവിധ തൊഴിലുകളിലേക്ക് ആകര്‍ഷിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സിവി നിര്‍മിച്ച് രജിസ്റ്റര്‍ ചെയ്യുന്നതു മുതല്‍ റിക്രൂട്ട്‌മെന്റ് വരെയുള്ള മുഴുവന്‍ നടപടികളും തൊഴില്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും തൊഴിലുടമയുമായി ഏകോപനം സാധ്യമാക്കുകയും ചെയ്യന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും മന്ത്രാലയം ചെയ്യും. സ്‌പെഷ്യലൈസേഷന്‍ ആവശ്യമായ വിവിധ തസ്തികകളില്‍ അവസരം ലഭിക്കണമെങ്കില്‍ അതിനാവശ്യമായ യോഗ്യതകള്‍ നേടാന്‍ ഖത്തരി യുവാക്കള്‍ ശ്രമിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.

Labour Ministry launches national employment platform ‘Kawader’

Most Popular