Wednesday, September 22, 2021
Home Gulf Qatar കോവിഡ് നിയന്ത്രണം; ഖത്തറിലെ തൊഴില്‍ മന്ത്രാലയത്തില്‍ സന്ദര്‍ശകരുടെ എണ്ണം കുറച്ചു

കോവിഡ് നിയന്ത്രണം; ഖത്തറിലെ തൊഴില്‍ മന്ത്രാലയത്തില്‍ സന്ദര്‍ശകരുടെ എണ്ണം കുറച്ചു

ദോഹ: ഖത്തര്‍ തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തില്‍ പ്രവേശനം അനുവദിക്കുന്ന സന്ദര്‍ശകരുടെ എണ്ണം 30 ശതമാനമാക്കി ചുരുക്കി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രകാരം തൊഴില്‍ മന്ത്രാലയം കെട്ടിടങ്ങളിലും മറ്റു സര്‍ക്കാര്‍ സേവന സമുഛയങ്ങളിലും സന്ദര്‍ശകരുടെ എണ്ണം 30 ശതമാനമാക്കി കുറച്ചതായി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. മന്ത്രാലയത്തിന്റെയോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയോ വെബ്‌സൈറ്റില്‍(ഹുക്കൂമി) ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള അപേക്ഷ നേരിട്ട് സ്വീകരിക്കില്ല. സേവനങ്ങള്‍ സംബന്ധിച്ചും അപേക്ഷ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ അറിയുന്നതിന് 16008 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Most Popular