ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നിരോധിത ഗുളികകളുടെ വന്‍ ശേഖരം പിടികൂടി ഖത്തര്‍ കസ്റ്റംസ്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും 397 ലിറിക്കാ ഗുളികകളും 46 ക്യാപ്റ്റഗണ്‍ ഗുളികകളുമാണ് പിടിച്ചെടുത്തതെന്നും ഇയാള്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിച്ചതായും ഖത്തര്‍ കസ്റ്റംസ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഇക്കാര്യം പ്രാദേശിക പത്രമായ പെനിന്‍സുലയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിയമ വിരുദ്ധമായ ഇത്തരം പദാര്‍ത്ഥങ്ങളും മറ്റും രാജ്യത്തിനകത്തേക്ക് കൊണ്ടു വരുന്നതിനെതിരെ അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഹമദ് വിമാനത്താവളത്തില്‍ നിരോധിത ഗുളികകളുടെ വന്‍ ശേഖരം പിടികൂടി
RELATED ARTICLES
കോവിഡ് വ്യാപനം രൂക്ഷം: ഖത്തര്‍ വിമാനത്താവളം അടക്കുമോ?
ദോഹ: ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്തോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അടക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹം പ്രചരിക്കുന്നു. എന്നാല്‍, അങ്ങിനെ ഒരു സാധ്യത ഇല്ലെന്നാണ് ട്രാവലിങ് രംഗത്തെ...
ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് ഗ്ലോബല്‍ ട്രാവലേഴ്സ് അവാര്‍ഡ്
ദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് ഗ്ലോബല്‍ ട്രാവലേഴ്സ് അവാര്‍ഡ്. ഗ്ലോബല്‍ ട്രാവലേഴ്സിന്റെ ജിടി ടെസ്റ്റഡ് റീഡര്‍ സര്‍വേ അവാര്‍ഡില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളം ആയാണ് ദോഹ എയര്‍പോര്‍ട്ട്...
ദോഹ വിമാനത്താവളത്തിന്റെ കുളിമുറിയില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം; വിശദീകരണവുമായി അധികൃതര്‍
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കണ്ടെത്തിയ നവജാത ശിശുവിന് അടിയന്തര വൈദ്യപരിരക്ഷ ലഭ്യമാക്കിയതായും കുഞ്ഞ് സുരക്ഷിതമാണെന്നും വിമാനത്താവളം അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
അമ്മയുടെ സുരക്ഷ പരിഗണിച്ച് കുഞ്ഞിന്റെ അമ്മ ആരെന്ന് അവര്‍ വിമാനത്താവളം...