Friday, June 18, 2021
Home Newsfeed അഞ്ചര ലക്ഷത്തോളം ഡോസ് വാക്‌സിന്‍ കൂടി ഖത്തറിലെത്തി

അഞ്ചര ലക്ഷത്തോളം ഡോസ് വാക്‌സിന്‍ കൂടി ഖത്തറിലെത്തി

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ ഇതിനകം രാജ്യത്തെത്തിച്ചത് 15 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍. ഇന്നലെ മാത്രം ആംസ്റ്റര്‍ഡാമില്‍ നിന്ന് 5,30,000 ഡോസ് ഫൈസര്‍, മോഡേണ വാക്‌സിന്‍ ഡോസുകളാണ് രാജ്യത്തെത്തിയത്.

കോവിഡ് കാലത്തും പ്രതിബന്ധങ്ങളെ അതിജീവിച്ച് സുരക്ഷി്തമായ സേവനം നടത്തുന്ന ഖത്തര്‍ എയര്‍വെയ്‌സ് ഇതിനകം ലോകത്തിന്റെ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്. 2020 ഡിസംബര്‍ മുതല്‍ ഖത്തര്‍ എയര്‍വെയ്‌സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വാക്‌സിന്‍ സുരക്ഷിതമായി എത്തിക്കുന്നുണ്ട്. 24 വ്യത്യസ്ത രാജ്യങ്ങളിലേക്ക് 20 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിനാണ് ഖത്തര്‍ എയര്‍വെയ്‌സ് ഇതിനകം എത്തിച്ചത്.

ക്യൂആര്‍ ഫാര്‍മ പ്രോഡക്ട്‌സുമായി ചേര്‍ന്നാണ് ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ മരുന്നുകള്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.
Largest batch of Covid-19 vaccines arrived in Qatar yesterday: Qatar Airways Cargo
ALSO WATCH

Most Popular