Monday, July 26, 2021
Home Gulf Qatar ഖത്തറിന് വീണ്ടും ഒരു സന്തോഷ വാര്‍ത്ത; ലെബ്‌സിയര്‍ ഫീല്‍ഡ് ആശുപത്രിയിലെ അവസാന കോവിഡ് രോഗിയും ഡിസ്ചാര്‍ജായി

ഖത്തറിന് വീണ്ടും ഒരു സന്തോഷ വാര്‍ത്ത; ലെബ്‌സിയര്‍ ഫീല്‍ഡ് ആശുപത്രിയിലെ അവസാന കോവിഡ് രോഗിയും ഡിസ്ചാര്‍ജായി

ദോഹ: കോവിഡ് രോഗികളെ ചികില്‍സിക്കുന്നതിനായി സജ്ജീകരിച്ച ലെബ്‌സിയര്‍ ഫീല്‍ഡ് ആശുപത്രിയിലെ അവസാനത്തെയാളും ഇന്ന് രോഗം ഭേദമായി വീട്ടിലേക്കു മടങ്ങി. ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍ തുറന്ന ആശുപത്രിയില്‍ 1,884 പേരാണ് ചികില്‍സ തേടിയതെന്ന് ലെബ്‌സിയര്‍ ഫീല്‍ഡ് ആശുപത്രിയുടെ ചുമതലക്കാരനായ ഡോ. അബ്ദുല്ല റഷീദ് അല്‍ നഈമി പറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെ റെക്കോഡ് സമയം കൊണ്ടാണ് ആശുപത്രിയുടെ പണി പൂര്‍ത്തിയാക്കിയത്. മൂന്ന് കെട്ടിടങ്ങളിലായി 504 സിംഗിള്‍ റൂമുകളാണ് ആശുപത്രിയില്‍ സജ്ജീകരിച്ചത്. 20 ഡോക്ടര്‍മാരും 70 മറ്റു ജീവനക്കാരും ഇവിടെ സേവനമനുഷ്ടിച്ചു.

Last Covid-19 patient discharged from Lebsear field hospital

Most Popular