Saturday, July 24, 2021
Home Gulf Qatar ഖത്തറില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 159 പേര്‍ക്ക് മാത്രം; 173 പേര്‍ കൂടി രോഗമുക്തി നേടി

ഖത്തറില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 159 പേര്‍ക്ക് മാത്രം; 173 പേര്‍ കൂടി രോഗമുക്തി നേടി

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 159 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 173 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ യാത്രക്കാരാണ്. 1147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

രാജ്യത്ത് ഇതുവരെ 123,475 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് ഖത്തറില്‍ കോവിഡ് മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 216.

ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,807 പേരാണ്. 388 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 58 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് 1 പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,344 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 7,95,768 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.

Most Popular