Monday, April 12, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 300ലേറെ പേര്‍ക്ക് കോവിഡ് മുക്തി

ഖത്തറില്‍ ഇന്ന് 300ലേറെ പേര്‍ക്ക് കോവിഡ് മുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 474 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 301 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,56,001 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 55 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.

അതേസമയം, രാജ്യത്ത് ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തില്ല. ആകെ മരണം 262. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ രോഗബാധിതരായി ഉള്ളവരുടെ എണ്ണം 10,656 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 74 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 653 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ഇതില്‍ 111 പേര്‍ ഐസിയുവിലാണ്.
ALSO WATCH

Most Popular