Saturday, June 19, 2021
Home Gulf Qatar ഖത്തറില്‍ ലുലു നാല് ബ്രാഞ്ചുകള്‍ കൂടി തുറക്കും

ഖത്തറില്‍ ലുലു നാല് ബ്രാഞ്ചുകള്‍ കൂടി തുറക്കും

ദോഹ: 2021ല്‍ ഖത്തറില്‍ നാല് പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്. മൈദര്‍, ഐന്‍ഖാലിദ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പുതിയ ബ്രാഞ്ചുകളുടെ പണി പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ഇവ പ്രവര്‍ത്തന സജ്ജമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ത്താഫ് പ്രാദേശിക പത്രത്തോട് പറഞ്ഞു. 2022 ഫിഫ ലോക കപ്പിന് മുന്നോടിയായി കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കാനും കൂടുതല്‍ സേവനങ്ങള്‍ നല്‍കാനുമുള്ള ഒരുക്കത്തിലാണ് കമ്പനി. രാജ്യത്ത് നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പല ആഗോള കമ്പനികളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഈ സാഹചര്യം ലുലുവും പ്രയോജനപ്പെടുത്തുമെന്ന് അല്‍ത്താഫ് പറഞ്ഞു.

ഖത്തറില്‍ ലുലു ഭക്ഷ്യ സംഭരണ ശാലകള്‍ നിര്‍മിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നതിനുള്ള വെയര്‍ഹൗസ് നിര്‍മിക്കുന്നതിന് വുകൈറില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇകൊമേഴ്‌സിനു വേണ്ടി മാത്രമായുള്ള കേന്ദ്രവും സജ്ജീകരിക്കുന്നുണ്ട്. എല്ലാ അവശ്യവസ്തുക്കളും തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിന് ഈ സംവിധാനം സഹായകമാവും. നിരവധി ലുലു ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് 40 പ്രാദേശിക കമ്പനികളുമായി കരാറിലെത്തിയിട്ടുണ്ടെന്നും അല്‍ത്താഫ് വ്യക്തമാക്കി.
LuLu to open 4 new branches in Qatar next year: Althaf

Most Popular