Monday, June 21, 2021
Home Business രുചിയൂറും മാങ്ങകളുടെ ഉല്‍സവം; ഖത്തറിലെ ലുലു ഔട്ട്‌ലെറ്റുകളില്‍ മാംഗോമാനിയ

രുചിയൂറും മാങ്ങകളുടെ ഉല്‍സവം; ഖത്തറിലെ ലുലു ഔട്ട്‌ലെറ്റുകളില്‍ മാംഗോമാനിയ

ദോഹ: ഖത്തറിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ മാംഗോ മാനിയ 2021ന് തുടക്കമായി. ലുലു അല്‍ ഗറാഫ ബ്രാഞ്ചില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ഇനം മാങ്ങകള്‍ ഖത്തര്‍ വിപണിയില്‍ പരിചയപ്പെടുത്തുക എന്നതാണ് മാംഗോമാനിയയുടെ ലക്ഷ്യം.

കഴിഞ്ഞ 20 വര്‍ഷമായി ലുല ഗ്രൂപ്പ് മാംഗോ ഫെസ്റ്റിവല്‍ നടത്തുന്നുണ്ട്. മിഡില്‍ ഈസ്റ്റിലും ഖത്തറിലും ആദ്യമായി ഇത്തരമൊരു മേളയ്ക്ക് തുടക്കമിട്ടത് ലുലുവാണ്. ഖത്തറില്‍ 2003ലാണ് ആദ്യമായി മാംഗോ ഫെസ്റ്റിവല്‍ ആരംഭിച്ചത്.

2021 സീസണിലെ ആദ്യ മാംഗോ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അംബാസഡര്‍ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ നിന്നുള്ള 30ഓളം ഇനം മാങ്ങകള്‍ ഇത്തവണ മാംഗോ മേളയിലുണ്ട്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മാങ്ങകള്‍ പ്രദര്‍ശനത്തിലുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു.

ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, കൊളംബിയ, ബ്രസീല്‍, സുഡാന്‍, യെമന്‍, തായ്‌ലന്റ്, കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മാങ്ങകളാണ് ഫെസ്റ്റിവലിലുള്ളത്. അല്‍ഫോണ്‍സോ, ഹിമപസന്ത്, സിന്ദൂരം, സിന്ദിരി, ബദാമി, കേസര്‍, രാജാപുരി, തൊട്ടാപുരി, ദുസരി, ലംഗാര, നീലം, ബംഗനപള്ളി, മൂവാണ്ടന്‍, മാല്‍ഗോവ, മല്ലിക, ചക്കര ഗൗണ്ട് എന്നീ ജനപ്രിയ ഇനങ്ങള്‍ക്കു പുറമേ ചരിത്രപ്രധാന്യമുള്ള 5 ഇന്ത്യന്‍ ഓര്‍ഗാനിക് മാങ്ങകളുമുണ്ട്.

മാങ്ങകള്‍ കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ ഹോട്ട് ഫുഡ് സെക്ഷനിലും ബേക്കറി സെക്ഷനിലും ലഭ്യമാണ്.
ALSO WATCH

Most Popular