ദോഹ: ലുസൈല്‍ സിറ്റിയില്‍ ലുസൈല്‍ ട്രാമിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചതായി ഖത്തര്‍ റെയില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ റോഡ് യാത്രക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് സിഗ്നലുകളും കൃത്യമായി പാലിക്കണമെന്ന് ഖത്തര്‍ റെയിലും ട്രാം കമ്പനിയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മുന്നറിയിപ്പ് നല്കി.
സര്‍വീസ് ആരംഭിച്ചാല്‍ ഖത്തറിലെ ഏറ്റവും വലിയ സ്വയംപര്യാപ്ത നഗരത്തിലെ പ്രധാന യാത്രാ മാര്‍ഗമായിരിക്കും ലുസൈല്‍ ട്രാം. 35.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലുസൈല്‍ ട്രാം പാത ലുസൈലിലെയും ലഗ്താഫിയയിലെയും ഇന്റര്‍ചേഞ്ചുകളില്‍ ദോഹ മെട്രോയുമായി ബന്ധിപ്പിക്കുന്നു. നാല് പാതകളും ഭൂമിക്കടിയിലും മുകളിലുമായി 28 സ്റ്റേഷനുകളും ലുസൈല്‍ ട്രാമിനുണ്ട്.
33 മീറ്റര്‍ നീളത്തിലുള്ള ട്രാം കാറുകളില്‍ 207 പേര്‍ക്കു യാത്ര ചെയ്യാനാവും. കുടുംബത്തിനു പ്രത്യേക ക്ലാസുകളും ഇതിലുണ്ട്. എല്ലാ യാത്രക്കാര്‍ക്കും സഹായകരമായ രീതിയില്‍ ലോ ഫ്ളോര്‍ സംവിധാനമാണ് കാറിലുള്ളത്.
Lusail Tram technical testing starts in Lusail City