Tuesday, May 11, 2021
Home Gulf Qatar ലുസൈലിലെ അത്യാഢംബര ജില്ലയില്‍ പ്രവാസികള്‍ക്കും നിക്ഷേപത്തിന് അവസരം

ലുസൈലിലെ അത്യാഢംബര ജില്ലയില്‍ പ്രവാസികള്‍ക്കും നിക്ഷേപത്തിന് അവസരം

ദോഹ: ഖത്തറിന്റെ അത്യാധുനിക നഗരമായ ലുസൈലിലെ കണ്ണായ പ്രദേശത്ത് സ്വദേശികള്‍ക്കൊപ്പം പ്രവാസികള്‍ക്കും നിക്ഷേപത്തിന് അവസരം. ലുസൈല്‍ ജലാശയത്തിന് അഭിമുഖമായി 2022ലെ ലോക കപ്പ് ഫൈനല്‍ മല്‍സരം നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് കിടക്കുന്ന ദി സീഫിലാണ് ഖത്തരി ദിയാര്‍ കമ്പനി നിക്ഷേപകരെ ക്ഷണിച്ചിരിക്കുന്നത്.

എന്റര്‍ടെയിന്‍മെന്റ്, റീട്ടെയില്‍, ഫുഡ് ആന്റ് ബിവറേജ് വിഭാഗങ്ങളിലാണ് ലുസൈല്‍ വാട്ടര്‍ഫ്രണ്ടില്‍ നിക്ഷേപ അവസരം. പാരീസ് തീമില്‍ നിര്‍മിക്കുന്ന പ്ലേസ് വെന്‍ഡോം, മറീന പ്രൊമനേഡ് തുടങ്ങിയവയിലും നിക്ഷേപിക്കാം.

ഒമ്പത് വ്യത്യസ്ത തരത്തിലുള്ള റെസിഡന്‍ഷ്യല്‍ ടവറുകളും ഖത്തരി ദിയാര്‍ വികസിപ്പിക്കുന്നുണ്ട്. ആഢംബര റസിഡന്‍ഷ്യല്‍ അപാര്‍ട്ട്‌മെന്റുകള്‍ സ്വന്തമായി വിലയ്ക്ക് വാങ്ങാനും കമ്യൂണിറ്റി റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ലീസിനെടുക്കാനും അവസരമുണ്ട്.

Most Popular