Tuesday, June 22, 2021
Home Newsfeed എം.ജി. എം ഇ -സേഫ് പ്രോഗ്രാം ആരംഭിച്ചു

എം.ജി. എം ഇ -സേഫ് പ്രോഗ്രാം ആരംഭിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം.ജി.എം. ഇ- സേഫ് എന്ന പേരില്‍ ബോധവത്കരണ പരിപാടി ആരംഭിച്ചു. ഇന്റര്‍നെറ്റിന്റെ ദുരുപയോഗത്തേയും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട അപകടങ്ങളേയും കുറിച്ച് വനിതകളെ ബോധവത്കരിക്കാനാണ് എം.ജി.എം ഇ സേഫ് പ്രോഗ്രാം നടത്തുന്നതെന്ന് എംജിഎം ഖത്തര്‍ പ്രസിഡന്റ് സൈനബാ അന്‍വാരിയ, ജനറല്‍ സെക്രട്ടറി തൗഹീദാ റഷീദ് എന്നിവര്‍ അറിയിച്ചു.

എം.ജി.എം ഇ-സെയിഫിന്റെ ഭാഗമായി നടന്ന ആദ്യത്തെ പരിപാടിയില്‍ രംഗീഷ് കടവത്ത് ( സീനിയര്‍ പോലീസ് ഓഫീസര്‍ ,കേരള) സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. ഓണ്‍ലൈനിലാണ് പരിപാടി നടന്നത്. ഐ.സി. ബി.എഫ് ട്രഷറര്‍ കുല്‍ദീപ് കൗര്‍ ബാള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജെസീന ഹാഫിസ് സ്വാഗതവും ജസീറ റിയാസ് നന്ദിയും പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ കുട്ടികളുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് അപകടങ്ങള്‍, സോഷ്യല്‍ മീഡിയ ദുരുപയോഗം, പാരന്റല്‍ കണ്‍ട്രോള്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുമെന്ന് എം.ജി.എം. ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു.

Most Popular