Thursday, September 23, 2021
Home Gulf Qatar മാധ്യമം ക്ലബ്ബ് കഥാ മത്സരം: അവാര്‍ഡ് വിതരണംചെയ്തു

മാധ്യമം ക്ലബ്ബ് കഥാ മത്സരം: അവാര്‍ഡ് വിതരണംചെയ്തു

ദോഹ: അതിജീവനം എന്ന തലക്കെട്ടില്‍ മാധ്യമം ക്ലബ്ബ് പ്രവാസികള്‍ക്ക് വേണ്ടി നടത്തിയ കഥ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ എ വി ഉണ്ണിക്ക് 15000 രൂപയും പ്രശസ്തി പത്രവും രണ്ടാം സ്ഥാനം നേടിയ വി എ അബ്ദുല്‍ അസീസിന് 10000 രൂപയും ഫലകവും മൂന്നാം സ്ഥാനം നേടിയ സ്മിതാ പൗലോസിന് 5000 രൂപയും ഫലകവും സമ്മാനിച്ചു.

മലയാള സാഹിത്യത്തിലെ പ്രഗത്ഭരായ കെ പി രാമനുണ്ണി, കദീജ മുംതാസ്, പി കെ പാറക്കടവ് എന്നിവരായിരുന്നു മധ്യമം ക്ലബ്ബ് നടത്തിയ കഥ മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. ദോഹയിലെ പ്രശസ്ത സാഹിത്യ പ്രവര്‍ത്തകരും മധ്യമം ക്ലബ്ബ് അംഗങ്ങളുമായ എം ടി നിലമ്പുര്‍, ശോഭ നായര്‍, മോളി എബ്രഹാം, എന്നിവരാണ് മത്സരത്തിനായി ലഭിച്ച കഥകളില്‍ നിന്നും ആദ്യ ഘട്ടത്തില്‍ മത്സര യോഗ്യമായ കഥകള്‍ തിരഞ്ഞെടുത്തത്.

സമ്മാനദാന ചടങ്ങില്‍ പ്രസിഡന്റ് ആവണി വിജയ കുമാര്‍ അധ്യക്ഷത വവഹിച്ചു. ശോഭ നായര്‍, മോളി എബ്രഹാം, എന്നിവര്‍ സമ്മാനാര്‍ഹമായ കഥകളെ വിലയിരുത്തി സംസാരിച്ചു. ഫരീദ് തിക്കോടി, സലിം, ഇസ്മായില്‍, റഫീഖ് മേച്ചേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനത്തില്‍ നടത്തിയ ക്വിസ് മത്സര വിജയികളെയും ഈ പരിപാടിയില്‍ ആദരിച്ചു.
സെക്രട്ടറി സുഹൈല്‍ ശാന്തപുരം സ്വാഗത വും റഷീദ് അഹമ്മദ് നന്ദിയും പറഞ്ഞു.

Most Popular