Friday, August 6, 2021
Home Gulf Qatar എംഎഎഫ് ഖത്തര്‍ ഓണ്‍ലൈന്‍ പഠനോപകരണ സഹായ ഫണ്ട് കൈമാറി

എംഎഎഫ് ഖത്തര്‍ ഓണ്‍ലൈന്‍ പഠനോപകരണ സഹായ ഫണ്ട് കൈമാറി

ദോഹ: മടപ്പള്ളി സ്‌കൂള്‍ ആലുംനി ഫോറം – ഖത്തര്‍ ( MAF Qatar ) ന്റെ വകയായി വടകര ജിവിഎച്ച്എസ്എസ് മടപ്പള്ളിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണ ഫണ്ട് നല്‍കി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് വടകര എംഎല്‍എ കെ കെ രമ ഉത്ഘാടനം ചെയ്തു.

വിരമിച്ച സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പ്രഭാകരന്‍ മാസ്റ്റര്‍ക്ക് മാഫ് ഖത്തര്‍ നല്‍കിയ ഉപഹാരം എംഎല്‍എ കൈമാറി. പരിപാടിയില്‍ ഒഞ്ചിയം പഞ്ചായത് പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മാഫ് ഖത്തര്‍ ജോയിന്‍ സെക്രട്ടറി യൊജിഷ് കെ ടി കെ സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ പിടിഎ പ്രധിനിധി കെ മുരളീധരന്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വേണുഗോപാല്‍ മാസ്റ്റര്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ജിതേന്ദ്രന്‍ മാസ്റ്റര്‍, മുന്‍ ഹെഡ് മാസ്റ്റര്‍ പ്രഭാകരന്‍ മാസ്റ്റര്‍, മാഫ് ഖത്തര്‍ പ്രതിനിധികളായ രത്‌നാകരന്‍ ഒഞ്ചിയം. നൗഫല്‍ വെള്ളിക്കുളങ്ങര, സയ്യിദ് റാഷിദ് മഷ്ഹൂര്‍ തങ്ങള്‍, ആര്‍ റിജു തുടങ്ങിയവര്‍ പങ്കെടുത്തു. മാഫ് ഖത്തര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് ഒഞ്ചിയം നന്ദി പറഞ്ഞു.

Most Popular