Tuesday, May 11, 2021
Home Gulf Qatar മലപ്പുറം സ്വദേശി ദോഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മലപ്പുറം സ്വദേശി ദോഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ദോഹ: മലപ്പുറം വളാഞ്ചേരി സ്വദേശി ദോഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാവുമ്പുറം പാറപ്പുറത്തേതില്‍ റിസ്വാന്‍ ഹബീബ് (29) ആണ് മരിച്ചത്. ബുധനാഴ്ച വെളുപ്പിന് ഗറാഫയിലെ താമസ സ്ഥലത്തായിരുന്നു അന്ത്യം. ഗറാഫയിലെ അല്‍ അനീസ് ഇലക്ട്രോണിക്‌സില്‍ ജീവനക്കാരനായിരുന്നു. രണ്ടു മാസം മുമ്പാണ് നാട്ടില്‍ പോയി ദോഹയില്‍ തിരിച്ചെത്തിയത്.

പാറപ്പുറത്തേതില്‍ അബ്ദുല്‍ ജബ്ബാര്‍-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷിഫാ തസ്നി. മകള്‍: നെഹ്സാന്‍ അയാഷ്.
ഖത്തറിലുള്ള ഫാറൂഖ്, ഉസ്മാന്‍, സഫ്വാന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Most Popular