Sunday, July 25, 2021
Home Gulf Qatar മലപ്പുറം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

മലപ്പുറം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ: മലപ്പുറം പെരുമണ്ണ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. ക്ലാരി പഞ്ചായത്തില്‍ പുതുശ്ശേരികുളം താമരശ്ശേരി വീട്ടില്‍ ബീരാന്‍ ബാവയുടെ മകന്‍ ഷംസാന്‍(25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഷമാലില്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ പിറകെ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചു. അവിവാഹിതനാണ്.
പിതാവ് ബീരാന്‍ ബാവക്കൊപ്പം ഷമാലില്‍ ഗ്രോസറിനടത്തുകയായിരുന്നു.

മാതാവ് : ഖദീജ. സഹോദരങ്ങള്‍: ഷംസുദ്ധീന്‍(ഖത്തര്‍), സുമയ്യ, അലീദ. സഹോദരി ഭര്‍ത്താവ് റാഷിദ് ഖത്തറില്‍ ഉണ്ട്.
മൃതദേഹം അല്‍ഖോര്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഖത്തര്‍ കെഎംസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Most Popular