Wednesday, June 23, 2021
Home Gulf Qatar മലര്‍വാടി ഖുര്‍ആന്‍ മത്സരം: സീസണ്‍ 11 രജിസ്‌ട്രേഷന്‍ തുടരുന്നു

മലര്‍വാടി ഖുര്‍ആന്‍ മത്സരം: സീസണ്‍ 11 രജിസ്‌ട്രേഷന്‍ തുടരുന്നു

ദോഹ: മലര്‍വാടി ബാലസംഘം ഖത്തര്‍ ഘടകം പരിശുദ്ധ റമദാനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഖുര്‍ആന്‍ മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നതായി മലര്‍വാടി ഭാരവാഹികള്‍ അറിയിച്ചു. പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഖുര്‍ആന്‍ പാരായണ മത്സരങ്ങളില്‍ പങ്കെടുക്കാം. കോവിഡ് പശ്ചാത്തലത്തില്‍ ഈ പ്രാവശ്യം ഓണ്‍ലൈന്‍ ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക.

റയ്യാന്‍, വക്‌റ, മദീന ഖലീഫ, അല്‍ ഖോര്‍, ദോഹ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് ഏപ്രില്‍ 23 നാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കുക. പ്രാഥമിക തലത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രില്‍ 30 ന് മെഗാ ഫൈനല്‍ നടക്കും.

ജൂനിയര്‍ (ഏഴ് വയസ്സ് മുതല്‍ 10 വയസ്സ് വരെ) വിഭാഗത്തില്‍ സൂറത്ത് അന്നാസ് മുതല്‍ സൂറത്തുല്‍ അലക്ക് വരെയും, സീനിയര്‍ വിഭാഗത്തില്‍ (പത്ത് വയസ്സ് മുതല്‍ 13 വയസ്സ് വരെ) വിഭാഗത്തില്‍ സൂറത്തു ത്തീന്‍ മുതല്‍ സൂറത്തുല്‍ മുത്തഫ്ഫിഫീന്‍ വരെയുള്ള ഭാഗങ്ങള്‍ അവലംഭിച്ചുമായിരിക്കും ഖുര്‍ആന്‍ പാരായണ മത്സരം നടക്കുക.

ഖത്തറിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 40 മലര്‍വാടി യൂണിറ്റുകള്‍ വഴി നേരിട്ട് രെജിസ്ട്രേഷന്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് 33858501(ദോഹ), 66839112(വക്റ), 66470400 (റയ്യാന്‍), 70291671 (മദീന ഖലീഫ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Most Popular