News Flash
X
മലവാര്‍ടി ബാലസംഘം ലിറ്റില്‍ സ്‌കോളര്‍  വിജ്ഞാനോത്സവം 2021: ഖത്തര്‍ ചാപ്റ്ററിന്റെ സ്വാഗത സംഘം രൂപീകരിച്ചു

മലവാര്‍ടി ബാലസംഘം ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവം 2021: ഖത്തര്‍ ചാപ്റ്ററിന്റെ സ്വാഗത സംഘം രൂപീകരിച്ചു

personSJ access_timeMonday January 11, 2021
HIGHLIGHTS
രജിസ്റ്റേഷന്‍ അവസാന തീയതി ജനുവരി 15 നാണ്. https://malarvadi.org എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

മലര്‍വാടി ബാലസംഘം കേരള, ലോക മലയാളി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവം 2021 വിജയിപ്പിക്കുന്നതിനായി ഖത്തര്‍ ചാപ്റ്ററിന്റെ സ്വാഗത സംഘം രൂപീകരിച്ചു. അബ്ദുറഹ്മാന്‍ കെ ടി (മുഖ്യ രക്ഷാധികാരി), മുഷ്താഖ് കെ എച്ച് (ചെയര്‍മാന്‍), അബ്ദുല്‍ ജലീല്‍ എം എം(ജന.കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. അസിസ്റ്റന്റ് കണ്‍വീനര്‍മാരായി റഫ്‌നാ ഫാറൂഖ് (വുമണ്‍ ഇന്ത്യ ) മുഹമ്മദ് ടി കെ (സ്റ്റുഡന്റ്‌സ് ഇന്ത്യ), (ഗേള്‍സ് ഇന്ത്യ) എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ വകുപ്പുകളിലേക്ക് അലി ഇല്ലത്ത് ബബീന ബഷീര്‍ (കമ്മ്യൂണികേഷന്‍ ), സിയാദ് എം, റഫ്‌നാ ഫാറൂഖ് (രജിസ്‌ട്രേഷന്‍), അലി ഇല്ലത്ത്, ശബന ഷാഫി (പബ്ലിസിറ്റി), നഈം, ഹാരിസ്, ബുഷറ റാഫി (സമ്മാനം) എന്നിവരെയും തെരെഞ്ഞെടുത്തു.

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി )കേന്ദ്ര കൂടിയാലോചന സമിതിയഗം മുഷ്താഖ് കെ എച്ചിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഖത്തര്‍ മലവാടി ചാപ്റ്ററിന്റെ അധ്യക്ഷ നഫീസത്ത് ബീവി സമാപന പ്രസംഗം നടത്തി. രജിസ്റ്റേഷന്‍ അവസാന തീയതി ജനുവരി 15നാണ്. https://malarvadi.org എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

SHARE :
folder_openTags
content_copyCategory