Saturday, June 19, 2021
Home Gulf Qatar മലയാളം മിഷൻ പ്രവർത്തനം: ഖത്തറിൽ ആരംഭിച്ചിട്ട് ഒന്നര വർഷം

മലയാളം മിഷൻ പ്രവർത്തനം: ഖത്തറിൽ ആരംഭിച്ചിട്ട് ഒന്നര വർഷം

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ പ്രവര്‍ത്തനം ഖത്തറില്‍ കേരളീയം ഖത്തറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. മലയാളം മിഷന്‍ ഖത്തര്‍ ഐ സി സി സെന്ററിന് പുറമെ ഇന്ന് അല്‍ ഖൂര്‍ സെന്റര്‍ മുന്‍ ഐ സി സി പ്രസിഡന്റ് ശ്രീ.മണികണ്ഠന്‍ ഉത്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ വഴി ആണ് കൊറോണ കാലത്തില്‍ മലയാളം മിഷന്‍ ഖത്തര്‍ സൗജന്യ ക്ളാസ്സുകള്‍ നടക്കുന്നത്. മലയാളം മിഷന്‍ ഖത്തര്‍ കോര്‍ഡിനേറ്റര്‍, കേരളീയം ഖത്തര്‍ പ്രസിഡന്റ് ശ്രീ.ദുര്‍ഗ്ഗാദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളം മിഷന്‍ ഖത്തര്‍ പ്രസിഡന്റ് ശ്രീ.മധു അഭിമന്യു സ്വാഗതവും കേരളീയം ഖത്തര്‍ ജനറല്‍ സെക്രട്ടറി ശ്രീ.രാജേഷ് മാണിക്കോത്ത് നന്ദി രേഖപ്പെടുത്തി. മലയാളം മിഷന്‍ ഖത്തര്‍ അധ്യാപകര്‍, കേരളീയം ഖത്തര്‍ വനിതാ വേദി പ്രസിഡന്റ് ശ്രീമതി.സുമ സുരേഷ് പങ്കെടുത്തു ആശംസകള്‍ രേഖപ്പെടുത്തി.

സൗജന്യമായി മലയാളം മിഷന്‍ പഠനം നടത്തുവാന്‍ വിളിക്കുക: 77732502, 70657331  ഇമെയില്‍: [email protected]

Most Popular