Thursday, September 23, 2021
Home Gulf Qatar കൊറോണ കാലം: ലോകത്ത് ഗാര്‍ഹിക കലഹം വര്‍ധിച്ചു; ഖത്തറില്‍ വിവാഹ മോചനം കുറഞ്ഞു

കൊറോണ കാലം: ലോകത്ത് ഗാര്‍ഹിക കലഹം വര്‍ധിച്ചു; ഖത്തറില്‍ വിവാഹ മോചനം കുറഞ്ഞു

ദോഹ: കോവിഡ് കാലത്ത് കുടുംബം ഭൂരിഭാഗം സമയവും വീട്ടിലൊതുങ്ങിയപ്പോള്‍ ഗാര്‍ഹിക അതിക്രമങ്ങളും കലഹങ്ങളും വര്‍ധിച്ചതായ വാര്‍ത്തകളാണ് പൊതുവേ യൂറോപ്പില്‍ നിന്നും പാശ്ചാത്യ ലോകത്തു നിന്നും പുറത്തുവരുന്നതെങ്കില്‍ ഖത്തറില്‍ നേരെ മറിച്ചാണ് സ്ഥിതി. ഖത്തറില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹ മോചനങ്ങളുടെ എണ്ണം കുറഞ്ഞതായാണ് കണക്ക്. ഖത്തര്‍ ഫൗണ്ടേഷനിലെ കുടുംബ കാര്യ വിഭാഗം മേധാവി ഡോക്ടര്‍ ശരീഫ അല്‍ ഇമാഗിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഖത്തറില്‍ ഭാഗികമായ ലോക് ഡൗണ്‍ വന്നതോടെ ആളുകള്‍ വീട്ടിലിരിക്കുകയും കുടുംബങ്ങള്‍ തമ്മിലെ അടുപ്പം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ കുടുംബങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ ഒഴിവാകുകയും വിവാഹ മോചനങ്ങളുടെ എണ്ണം കുറയുകയും ചെയ്തതായി അവര്‍ പറഞ്ഞു.

ഖത്തറില്‍ വിവാഹ മോചനങ്ങളുടെ എണ്ണം കൂടിവരുന്നത് ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലായിരുന്നു കോവിഡിന്റെ വരവ്. കോവിഡ് വന്നതോടെ കുടുംബങ്ങള്‍ക്കകത്തെ ആശയവിനിമയങ്ങള്‍ വര്‍ധിച്ചത് തീര്‍ത്തും ഗുണകരമാണ്. കോവിഡ് പ്രതിസന്ധി അവസാനിക്കുമ്പോള്‍ രാജ്യത്തെ കുടുംബങ്ങളില്‍ ഇഴയടുപ്പം വര്‍ധിക്കുമെന്നും അല്‍ഇമാദി ചൂണ്ടിക്കാട്ടി.

divorce cases decreasing in qatar during covid period

Most Popular