Friday, May 14, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ്‌ നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നു; 132 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കോവിഡ്‌ നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നു; 132 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നു. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 107 പേരെ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതോടൊപ്പം വാഹനത്തിലെ പരമാവധി ആളുകളുടെ പരിധി ലംഘിച്ചതിന് 25 പേര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.  നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ചിലര്‍ ഇക്കാര്യത്തില്‍ അലംഭാവം പുലര്‍ത്തുന്നതിനെ അധികൃതര്‍ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.

രാജ്യത്തെ 1990 നിയമം നമ്പര്‍ പത്തൊമ്പത് പ്രകാരം പകര്‍ച്ച വ്യാധി നിവാരണത്തിന്റെ ഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരം നിയമലംഘനം നടത്തുവരെ നിരീക്ഷിക്കാന്‍ അധികൃതര്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിക്കപെടുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ശക്തമായ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Most Popular